408 റണ്‍സ് തോല്‍വി; ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത് പ്രോട്ടീസ്; ചരിത്ര ജയം 25 വര്‍ഷത്തിന് ശേഷം
ഗുവാഹത്തി ടെസ്റ്റിലും ഇന്ത്യയെ തകർത്ത് 2-0ന് വൈറ്റ് വാഷ് ചെയ്ത് ചരിത്ര ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക.
408 റണ്‍സിന്റെ കൂറ്റൻ ജയത്തോടെയാണ് നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്മാർ ഇന്ത്യയെ സ്വന്തം മണ്ണില്‍ നിലംപരിശാക്കിയത്. രണ്ടാം ഇന്നിങ്സില്‍ കളി സമനിലയാക്കാൻ പാകത്തില്‍ പിടിച്ചുനില്‍ക്കാൻ പോലും ഇന്ത്യൻ ബാറ്റർമാർക്കായില്ല. 140 റണ്‍സിന് ആണ് ഓള്‍ ഔട്ടായത്.
25 വർഷത്തിന് ശേഷം ആണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ ടെസ്റ്റ് പരമ്ബര ജയിക്കുന്നത്. 2000ല്‍ ആയിരുന്നു ഇതിന് മുൻപ് ഇന്ത്യൻ മണ്ണില്‍ ദക്ഷിണാഫ്രിക്ക റെഡ് ബോള്‍ പരമ്ബര പിടിക്കുന്നത്. 2024ല്‍ ന്യൂസിലൻഡിനോട് 3-0ന് തോറ്റതിന് പിന്നാലെ ദക്ഷിണാഫ്രിക്കയോട് 2-0നും വീണതോടെ വലിയ ആഘാതമാണ് ഇന്ത്യൻ ക്രിക്കറ്റിന് ഏറ്റിരിക്കുന്നത്.ഒരു ദശാബ്ദത്തോളം സ്വന്തം മണ്ണില്‍ ടെസ്റ്റില്‍ തോല്‍വി അറിയാതെ തേരോട്ടം നടത്തിയ ഇന്ത്യയാണ് ഈ അവസ്ഥയിലേക്ക് വീണത്. ആദ്യ ടെസ്റ്റില്‍ കൊല്‍ക്കത്തയില്‍ ജയം പിടിച്ചതോടെ 15 വർഷത്തിനു ശേഷം ഇന്ത്യൻ മണ്ണില്‍ ദക്ഷിണാഫ്രിക്ക നേടുന്ന ആദ്യ ടെസ്റ്റ് വിജയമായി മാറിയിരുന്നു.
No comments