കാമറയില്ലാത്ത സ്‌കൂൾ വാഹനങ്ങൾ പിടിച്ചെടുക്കും; ഗതാഗത കമീഷണറേറ്റിന്റേതാണ് നിർദേശം
തിരുവനന്തപുരം: കാമറ ഘടിപ്പിക്കാത്ത സ്‌കൂൾ വാഹനങ്ങൾക്കെതിരെ നടപടി കടുപ്പിക്കാൻ ഗതാഗത കമീഷണറേറ്റിൻ്റെ നിർദേശം. ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കാനാണ് തീരുമാനം. 2025 ഏപ്രിൽ മുതൽ സ്‌കൂൾ വാഹനങ്ങളിൽ കാമറ നിർബന്ധമാക്കിയിരുന്നു. സ്‌കൂൾ മാനേജ്‌മെൻ്റുകളുടെ ആവശ്യം പരിഗണിച്ച് മേയ് വരെ ഇളവും സാവകാശവും നൽകി.
എന്നിട്ടും മിക്ക വാഹനങ്ങളിലും കാമറ ഘടിപ്പിക്കാത്ത സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്. സ്‌കൂൾ വാഹനങ്ങൾ തുടർച്ചയായി അപകടത്തിൽപെടുന്ന സാഹചര്യത്തിൽ കൂടിയാണ് നിർദേശം. പിടിച്ചെടുക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തും. കാമറ ഘടിപ്പിച്ച ശേഷം മാത്രം അവ വിട്ടുകൊടുത്താൽ
മതിയെന്നാണ് നിർദേശം.
വാഹനങ്ങൾക്ക് അകത്തും മുന്നിലും പിന്നിലുമാണ് കാമറ ഘടിപ്പിക്കേണ്ടത്. എട്ടു സീറ്റിന് മുകളിലുള്ള എല്ലാ വാഹനങ്ങൾക്കും നിർദേശം ബാധകമാണ്
No comments