KCL ലേത് സഞ്ജുവിന്റെ സാമ്പിൾ വെടിക്കെട്ട് മാത്രം, ലക്ഷ്യം ഏഷ്യ കപ്പ് തന്നെ!; ഗംഭീറിത് കാണുന്നുണ്ടോ?
കെ സി എല്ലിൽ വീണ്ടും വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സാംസൺ. ട്രിവാൻഡ്രം റോയൽസിനെതിരെ ഇന്ന് നടന്ന മത്സരത്തിൽ 37 പന്തിൽ 62 റൺസാണ് നേടിയത്. അഞ്ചു സിക്‌സറും നാല് ഫോറുകളും ഇതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ ഇന്നലെ നടന്ന കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിനെതിരെയുള്ള മത്സരത്തിൽ താരം കളിച്ചിരുന്നില്ല. എന്നാൽ അതിന് മുമ്പിലുള്ള മത്സരത്തിൽ താരം അർധ സെഞ്ച്വറിയും അതിന് മുമ്പുള്ള മത്സരത്തിൽ സെഞ്ച്വറിയും നേടിയിരുന്നു. ഇതോടെ 285 റൺസുമായി ടൂർണമെന്റ് റൺ വേട്ടയിൽ രണ്ടാമതെത്താൻ സഞ്ജുവിനായി.
No comments