Header Ads

ad728
  • Breaking News

    ഓണം സ്പെഷ്യൽ സർവീസ് ഇന്ന് മുതൽ


    ബെംഗളൂരു▾ മറുനാടൻ മലയാളികളുടെ യാത്രാക്ലേശം പരിഹരിക്കാൻ നടപടികളുമായി കെഎസ്ആർടിസി.

    ഓണത്തോടനുബന്ധിച്ചുള്ള അധിക ഷെഡ്യൂളുകൾ ഇന്ന് മുതൽ സർവീസ് നടത്തും. പുതുതായി വാങ്ങിയ എസി സ്ലീപ്പറുകൾ ഉൾപ്പെടെയാണ് സർവീസ് നടത്തുക. ബെംഗളൂരുവിൽ നിന്നും മൈസൂരുവിൽ നിന്നും നാട്ടിലേക്ക് പ്രഖ്യാപിച്ച സർവീസുകൾ ഇന്ന് മുതൽ ഓടിത്തുടങ്ങും.

    പുതുതായി കെഎസ്ആർടിസിയുടെ ഭാഗമായി മാറിയ പ്രീമിയം ബസുകൾ മുതൽ സൂപ്പർ ഫാസ്റ്റ് ബസുകൾ വരെ ഇക്കൂട്ടത്തിലുണ്ട്.

    കൊട്ടാരക്കര, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കോട്ടയം ഡിപ്പോകളിലേക്ക് അധിക സർവീസുകൾ ഉണ്ടാകും.

    നിലവിൽ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഓപ്പറേറ്റ് ചെയ്യുന്ന 49 ഷെഡ്യൂളുകൾക്ക് പുറമേയാകും ഈ ബസുകളുടെ സർവീസ്.

    ബസുകളിൽ ഫ്ലെക്സി നിരക്കുകൾ ബാധകമായിരിക്കുമെന്ന് കെ എസ് ആർ ടി സി പ്രഖ്യാപിച്ചിട്ടുണ്ട്. 

    നിലവിലുള്ള സർവീസുകൾക്കും അധികം പ്രഖ്യാപിച്ച സർവീസുകൾക്കും അപ്പുറം ആളുകൾ എത്തിയാലും ക്രമീകരണം ഉണ്ടാകുമെന്നാണ് കെ എസ് ആർ ടി സി നൽകുന്ന മറ്റൊരു ഉറപ്പ്.

    എവിടേക്കാണോ യാത്രക്കാർ കൂടുതലുള്ളത് ആ ഡിപ്പോകളിൽ നിന്നും കൂടുതൽ ബസുകൾ എത്തിച്ച് പ്രതിസന്ധി പരിഹരിക്കും. ഓണം കഴിഞ്ഞ് മടങ്ങി എത്തുന്നവർക്കും ആവശ്യാനുസരണം അധിക ബസ് ലഭ്യമാക്കുമെന്നാണ് അറിയിപ്പ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728