തളിപ്പറമ്പിൽ ചുമരിന് വെള്ളം തെളിക്കാൻ കയറിയയാൾക്ക് ടെറസില്‍ നിന്ന് കാല്‍വഴുതി വീണ് ദാരുണാന്ത്യം
തളിപ്പറമ്പ്: പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ ചുമരിന്റെ തേപ്പിന് വെള്ളം തെളിക്കാന്‍ ടെറസില്‍ കയറിയ മധ്യവയസ്‌ക്കന്‍ കാല്‍വഴുതി അബദ്ധത്തില്‍ താഴെ വീണ് മരിച്ചു. മുള്ളൂലിലെ ചിറമ്മല്‍ വീട്ടില്‍ സി.രാജീവനാണ് (50) മരിച്ചത്.
സി.പി.എം മുള്ളൂല്‍ സൗത്ത്ബ്രാഞ്ച് അംഗവും ചെത്ത് തൊഴിലാളിയുമാണ്. ടെറസില്‍ നിന്ന് വീഴുന്നതിനിടെ താഴ നിര്‍മ്മിച്ച കക്കൂസ് ടാങ്കിന്റെ കുഴിയില്‍ വീണായിരുന്നു ദാരുണാന്ത്യം.
തളിപ്പറമ്പ് അഗ്നിശമനസംഘമാണ് മൃതദേഹം പുറത്തെടുത്തത്. പരേതനായ ഈച്ച രാമന്‍-ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: രജനി (തീയന്നൂര്‍). സഹോദരങ്ങള്‍: രാജേഷ്(കാര്‍പെന്റര്‍), വിജേഷ്(ഒമാന്‍), ജിഷ(കുറ്റിക്കോല്‍). സംസ്‌ക്കാരം (വ്യാഴം) ഉച്ചക്ക് 12 ന് സമുദായ ശ്മശാനത്തില്‍.
No comments