Header Ads

ad728
  • Breaking News

    കണ്ടന്റ് ക്രിയേറ്റര്‍മാരുടെ ശ്രദ്ധയ്ക്ക്; ജൂലൈ 15മുതല്‍ യൂട്യൂബിലെ നയങ്ങളെല്ലാം മാറും


    നമ്മുടെ ഇടയില്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ ധാരാളമാണ്. പത്തു പേരെ എടുത്താല്‍ അതില്‍ അഞ്ച് പേരെങ്കിലും യൂട്യൂബര്‍മാരായിരിക്കും. യൂട്യൂബിലൂടെ കണ്ടന്റ് ക്രിയേറ്റ് ചെയ്ത് അതിലൂടെ വരുമാനം കണ്ടെത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. എന്നാലിതാ കണ്ടന്റ് ക്രിയറ്റര്‍മാരെ ബാധിക്കുന്ന ചില തീരുമാനവുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. ജൂലൈ 15 മുതല്‍ യുട്യൂബിലെ നിയമങ്ങളെല്ലാം മാറുകയാണ്.

    ഇനി മുതല്‍ യൂട്യൂബില്‍ വീഡിയോ ഇട്ട് അതില്‍നിന്ന് വരുമാനം സമ്പാദിക്കുന്നവര്‍ ഒന്ന് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാരണം വീഡിയോകളുടെ കാര്യത്തിലുളള പോളിസികളിലാണ് വ്യത്യാസം വന്നിരിക്കുന്നത്. ഇനി മുതല്‍ സ്വന്തം ഐഡിയയില്‍ ഉളള വീഡിയോ മാത്രം മതി. ആവര്‍ത്തിച്ചുളള ഉള്ളടക്കങ്ങളും യഥാര്‍ഥമല്ലാത്ത ഉള്ളടക്കങ്ങളും ധന സമ്പാദനത്തിന് അനുവദിക്കില്ല എന്ന് യുട്യൂബ് വ്യക്തമാക്കുന്നു.

    കാഴ്ചക്കാര്‍ക്ക് മനസിലാകാത്തവിധമുള്ള ഒരേ ഉള്ളടക്കങ്ങള്‍ ആവര്‍ത്തിച്ച് പോസ്റ്റ് ചെയ്താല്‍ ഇനിമുതല്‍ പണം കിട്ടില്ല. ഒരേ ടൈംപ്ലേറ്റില്‍ നിര്‍മ്മിച്ച വീഡിയോകളും ഈ പരിധിയില്‍പ്പെടും. ഈ നിയമം ലംഘിച്ചാല്‍ അത് യൂട്യൂബിന്റെ മുഴുവന്‍ വരുമാനത്തെയും ബാധിക്കും. മറ്റിടങ്ങളില്‍നിന്ന് കടമെടുത്ത ഉള്ളടക്കം യഥാര്‍ഥമായി കണക്കാക്കുന്നതിന് ഗണ്യമായ മാറ്റങ്ങള്‍ വരുത്തണം.ആവര്‍ത്തിച്ചുള്ള ഉളളടക്കം കാഴ്ചകള്‍ നേടുന്നതിനപ്പുറം ഒരു ലക്ഷ്യം നിറവേറ്റുന്നതാവണം. അത് വിനോദപരമോ വിദ്യാഭ്യാസപരമോ ആയിരിക്കണം.

    എഐ ജനറേറ്റഡ് ശബ്ദങ്ങളെ ആശ്രയിക്കുന്നതോ മറ്റ് സൃഷ്ടാക്കളുടെ മെറ്റീരിയലുകള്‍ കുറഞ്ഞ എഡിറ്റിംഗില്‍ ഉപയോഗിക്കുന്നതോ ആയ വീഡിയോകളെയും ഈ നയം സ്വാധീനിക്കും. ഇവയൊക്കെ തിരിച്ചറിയുന്നതിനായി വീഡിയോകളും ചാനല്‍ ഡിസ്‌ക്രിപ്ഷന്‍, വീഡിയോ ടൈറ്റില്‍, വീഡിയോ ഡിസ്‌ക്രിപ്ഷന്‍ എന്നിവയെല്ലാം റിവ്യൂവര്‍മാര്‍ പരിശോധിക്കും. ഈ നിബന്ധനകള്‍ ലംഘിക്കപ്പെട്ടാല്‍ പ്രസ്തുത വീഡിയോകളെ മാത്രമല്ല ചാനലിനെ മുഴുവനായും അത് ബാധിക്കും.

    *യൂട്യൂബിലെ യോഗ്യത നടപടികള്‍*

    യൂട്യൂബിലെ പ്രധാന യോഗ്യത പരിധികള്‍ പഴയതുപോലെതന്നെ തുടരുന്നു. ധനസമ്പാദനം നേടണമെങ്കില്‍ ഒരു ചാനലിന് 1,000 സബ്‌സ്‌ക്രൈബര്‍മാരും 12 മാസത്തിനുള്ളില്‍ 4,000 വാച്ച് അവറും അല്ലെങ്കില്‍ കഴിഞ്ഞുപോയ 90 ദിവസത്തിനുള്ളില്‍ ഷോര്‍ട്‌സിന് 10 ദശലക്ഷം കാഴ്ചകളും ഉണ്ടായിരിക്കണം. റിയാക്ഷന്‍, ക്ലിപ് ചാനലുകള്‍, കംപ്ലീഷന്‍ എന്നിവ പൂര്‍ണമായും നിരോധിച്ചിട്ടില്ല. പക്ഷേ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് മറ്റിടങ്ങളില്‍ നിന്ന് ക്ലിപ്പുകള്‍ എടുത്ത് വീണ്ടും ഉപയോഗിക്കാനോ എഐ യെ ആശ്രയിക്കാനോ കഴിയില്ല. വീഡിയോകളില്‍ നിങ്ങളുടേതായി എന്തെങ്കിലും ഉണ്ടാവണം.

    *എന്തൊക്കെ ഉള്ളടക്കങ്ങള്‍ ചെയ്യാം*

    കാഴ്ചക്കാര്‍ക്ക് ആസ്വാദ്യകരമായതും പ്രയോജനകരമായതുമായ ഉള്ളടക്കങ്ങള്‍ ലഭ്യമാക്കുക എന്നതാണ് യൂട്യൂബിന്റെ പുതിയ പോളിസി. ഒന്നിനോടൊന്ന് വ്യത്യാസമുള്ള ഉളളടക്കങ്ങള്‍ ഉളള ചാനലുകള്‍ക്ക് മോണിറ്റെസേഷന്‍ ലഭിക്കും. ഒരുപോലെയുള്ള ഇന്‍ട്രോ ഔട്രോ വീഡിയോകള്‍ ഉപയോഗിക്കാമെങ്കിലും വീഡിയോയുടെ പ്രധാന ഭാഗങ്ങള്‍ വ്യത്യാസമുളളതായിരിക്കണം.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728