Header Ads

ad728
  • Breaking News

    ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥി കാണുന്നത് മോഷണ ശ്രമം, ക്രിക്കറ്റ് ബാറ്റ് ഒടിയും വരെ മോഷ്ടാവിന്റെ മര്‍ദ്ദനം, രക്ഷകനായി വളര്‍ത്തുനായ



    ചേർത്തല:ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വിദ്യാർത്ഥി കാണുന്നത് മോഷണ ശ്രമം. വിദ്യാർത്ഥിയെ ആക്രമിച്ച മോഷ്ടാവിനെ കടിച്ച്‌ വീഴ്ത്തി വളർത്തുനായ.ആലപ്പുഴ പൂച്ചാക്കല്‍ ചുരമന വടക്കേ കൈനിക്കര പരേതനായ ബാബുവിൻ്റെ മകൻ ഒമ്ബതാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് (14) മർദ്ദനമേറ്റത്.

    തിങ്കളാഴ്ച രാവിലെ ഒൻപതോടെയായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ അലമാര തുറക്കുന്നത് കണ്ട വിദ്യാർത്ഥിയെ മോഷ്ടാവ് ക്രൂരമായി ആക്രമിച്ചു. മോഷ്ടാവിനെ വളർത്തുനായ ആക്രമിച്ചതിനെത്തുടർന്നാണ് ഫെബിന് രക്ഷപ്പെടാനായത്. തൈക്കാട്ടുശേരി എസ്‌എംഎസ്ജെ ഹൈസ്കൂള്‍ വിദ്യാർത്ഥിയാണ് ഫെബിൻ.
    അമ്മ ഫിയ ജോലിക്ക് പോയ സമയത്തായിരുന്നു കവർച്ചാശ്രമം. ട്യൂഷൻ കഴിഞ്ഞ് എത്തിയ ഫെബിൻ വാതില്‍ തുറന്നു കിടക്കുന്നതും ഒരാള്‍ അലമാര കുത്തിത്തുറക്കുന്നതും കണ്ടു. ശബ്ദമുണ്ടാക്കിയ ഫെബിനെ മോഷ്ടാവ് തള്ളിയിട്ടു. പുറത്തേക്ക് ഓടാൻ ശ്രമിച്ച കുട്ടിയെ പിടികൂടി കസേര കൊണ്ടും ക്രിക്കറ്റ് ബാറ്റ് കൊണ്ടും മോഷ്ടാവ് ക്രൂരമായി മർദ്ദിച്ചു. 14കാരന്റെ ദേഹത്ത് കയറിയിരുന്ന് ഇടിക്കുകയും കത്തി വീശുകയും ചെയ്തു. മർദ്ദനത്തിനിടെ ക്രിക്കറ്റ് ബാറ്റ് ഒടിഞ്ഞുപോയി.
    മോഷ്ടാവിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട് ഫെബിൻ വീടിന് പുറത്തേക്ക് ഓടിയപ്പോള്‍ പിന്നാലെ എത്തിയ മോഷ്ടാവിനെ വളർത്തുനായ വളഞ്ഞിട്ടു കടിച്ചു. നായയെയും അടിച്ച്‌ അവശനാക്കിയ ശേഷമാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. മുണ്ടും മുഖംമൂടിയും ധരിച്ചിരുന്ന ഇയാള്‍ ദേഹത്ത് എണ്ണ പുരട്ടിയിരുന്നതായി ഫെബിൻ പറഞ്ഞു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728