Header Ads

ad728
  • Breaking News

    രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തും

    തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമാകുക. കേന്ദ്രസർക്കാരിന് എതിരെയുള്ള വിമർശനങ്ങൾ ഒഴിവാക്കിയാണ് ഗവർണർ നയപ്രഖ്യാപനം നടത്തുക.

    വായ്പാ പരിധി വെട്ടിക്കുറച്ചത് ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതടക്കം രൂക്ഷ വിമര്‍ശനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

    മന്ത്രി സജി ചെറിയാന്റെ വർഗീയ പരാമർശങ്ങളും ശബരിമല സ്വർണക്കൊള്ളയും പ്രതിപക്ഷം സഭയിൽ ഉയർത്തുമ്പോൾ ഭരണ നേട്ടവും രാഹുൽ മാങ്കൂട്ടത്തിൽ വിഷയവും ഉയർത്തി പ്രതിരോധിക്കാനാണ് ഭരണ പക്ഷ നീക്കം. ഈ മാസം 29-നാണ് ബജറ്റ് അവതരണം. 32 ദിവസം നീണ്ടുനിൽക്കുന്ന സഭാ സമ്മേളനം മാർച്ച് 26-നാണ് അവസാനിക്കുക.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728