ഇതിനെങ്ങനെ ഫൈനടക്കും? സഹോദരിമാര്‍ ഹെല്‍മറ്റ് വയ്‌ക്കാതെ യാത്രചെയ്തെന്ന് പൊലീസ് ക്യാമറ, അയച്ചുതന്നത് ഹെല്‍മറ്റ് വച്ച ചിത്രവും
തൃശൂർ വാടാനപ്പിള്ളി സംസ്ഥാനപാതയില്‍ സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് വച്ച് യാത്ര ചെയ്ത കാരമുക്ക് സ്വദേശികളായ സഹോദരിമാർക്ക് ഹെല്‍മെറ്റില്ലെന്ന് പറഞ്ഞ് പിഴയീടാക്കി പൊലീസിന്റെ ചലാൻ.രണ്ടുപേരും ഹെല്‍മെറ്റ് വച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന ചിത്രം സഹിതമാണ് ഹെല്‍മറ്റ് വച്ചിട്ടില്ലെന്ന് പറഞ്ഞ് 500 രൂപയുടെ പിഴയടയ്ക്കാൻ ചലാൻ അടക്കം അയച്ചുകൊടുത്തത്. ഇതുകണ്ട സഹോദരിമാർ അമ്പരന്നു. രണ്ടപേരും കൂടി തൃശൂരിലേക്ക് ഈ മാസം 13ാം തിയതി സ്‌കൂട്ടറില്‍ പോകമ്പോള്‍ എറവ് പെരുമ്പുഴ പാടത്ത് സ്ഥാപിച്ചിട്ടുള്ള തൃശൂർ റൂറല്‍ പൊലീസിന്റെ ക്യാമറയാണ് തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ചലാൻ ഉണ്ടാക്കിയത്.ചലാനും ഇവർ സ്‌കൂട്ടറില്‍ പോകുന്ന ചിത്രവുമടക്കമാണ് പിഴയടക്കാൻ വേണ്ടി അയച്ചുകൊടുത്തത്. ആ ചിത്രത്തില്‍ തന്നെ രണ്ടപേരും ഹെല്‍മെറ്റ് വച്ചാണ് യാത്ര ചെയ്യുന്നത് എന്ന് വ്യക്തമാണ്. ഇത് ചൂണ്ടിക്കാട്ടി സഹോദരിമാർ അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ പോയെങ്കിലും ഇത് തൃശൂർ എസ്.പി ഓഫീസില്‍ പോയി അപേക്ഷ നല്‍കി പരിഹരിക്കണമെന്നായിരുന്നു പൊലീസിന്റെ മറുപടി.
No comments