കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ എക്സൈസ് പരിശോധനയ്ക്കിടെ പുഴയിലേക്ക് ചാടിയ യുവാവ് കഞ്ചാവുമായി പിടിയിൽ
കണ്ണൂർ: കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെ ബസ്സിൽ നിന്നും ഇറങ്ങി പുഴയിലേക്ക് ചാടിയ യുവാവ് പിടിയിലായി. കണ്ണൂർ തയ്യിൽ സ്വദേശി അലിഷാൻ ഫായിസ് ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു.
പരിശോധന കണ്ട് ഭയന്നോടിയ യുവാവ് പുഴയിലേക്ക് ചാടി നീന്തി മറുകരയിലെത്തുകയായിരുന്നു. തുടർന്ന് ഹൈവേ പോലീസ് എസ്.ഐ സദാനന്ദൻ, ചെക്ക് പോസ്റ്റ് എസ്.ഐ ജോസ് പി. ജോസ്, എക്സൈസ് സംഘം എന്നിവർ നാട്ടുകാരുടെ സഹായത്തോടെ സാഹസികമായി യുവാവിനെ വളഞ്ഞുപിടികൂടുകയായിരുന്നു.

No comments