Header Ads

ad728
  • Breaking News

    ട്രെയിനുകളില്‍ പടക്കങ്ങള്‍ക്ക് കര്‍ശന വിലക്ക്; പിടിവീണാല്‍ പിഴയും തടവും


    തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ട്രെയിനുകളില്‍ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും കടത്തുന്നത് തടയാന്‍ കര്‍ശന നടപടിയുമായി റെയില്‍വേ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തീവണ്ടികള്‍ വഴി പടക്കം എത്തിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് നടപടി.

    പടക്കങ്ങള്‍ക്ക് പുറമെ പെട്ടെന്ന് തീപിടിക്കുന്ന മറ്റ് അപകടകരമായ വസ്തുക്കള്‍ കൊണ്ടുപോകുന്നതിനും പൂര്‍ണ്ണവിലക്കുണ്ട്. പാലക്കാട് ഡിവിഷന്റെ നേതൃത്വത്തിലാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. ഗ്യാസ് സിലിന്‍ഡര്‍, പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, സ്റ്റൗ, തീപ്പെട്ടി, സിഗരറ്റ് ലൈറ്റര്‍ തുടങ്ങിയ സാധനങ്ങളും ട്രെയിനുകളില്‍ യാത്രാവേളയില്‍ കൈവശം വെക്കാന്‍ പാടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

    റെയില്‍വേ നിയമപ്രകാരം ഇത്തരം അപകടകരമായ വസ്തുക്കള്‍ ട്രെയിനില്‍ കൊണ്ടുപോകുന്നത് കുറ്റകരമാണ്. ഇത് കണ്ടെത്തിയാല്‍ 1,000 രൂപ പിഴയോ മൂന്നുവര്‍ഷം വരെ തടവുശിക്ഷയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന ഗൗരവമേറിയ കുറ്റമാണിത്. നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പാലക്കാട് ഡിവിഷനിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളിലും തീവണ്ടികളിലും ആര്‍പിഎഫ്, ജിആര്‍പി, ടിക്കറ്റ് പരിശോധകര്‍ എന്നിവരുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന ആരംഭിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728