Header Ads

ad728
  • Breaking News

    അവള്‍ക്കൊപ്പം': സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പുതിയ പദ്ധതി



                             
    *കോഴിക്കോട്:* സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിതാ-ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന 16 ദിവസത്തെ ആഗോള കാംപയിനായ 'ഓറഞ്ച് ദി വേള്‍ഡ്' നവംബര്‍ 25 ന് ആരംഭിക്കും. അതിക്രമങ്ങളെ അതിജീവിച്ചവര്‍ക്ക് നിര്‍ഭയം സഹായം തേടുന്നതിനും നിയമനടപടികള്‍ ശക്തമാക്കുന്നതിനുമാണ് ഈ വര്‍ഷത്തെ ക്യാമ്പയിന്‍ ഊന്നല്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക, സൈബര്‍ അതിക്രമങ്ങള്‍ തടയാന്‍ 'അവള്‍ക്കൊപ്പം' എന്ന പുതിയ പദ്ധതി ആരംഭിക്കും. പരാതികളിലെ അന്വേഷണ പുരോഗതി നിരീക്ഷിക്കുന്നതിനായി സംസ്ഥാനതല ടാസ്‌ക് ഫോഴ്സ് കമ്മിറ്റി രൂപീകരിക്കാനും ശിപാര്‍ശ നല്‍കിയിട്ടുണ്ട്.  കാംപയിന്റെ ഭാഗമായി ജില്ലാ വനിതാ-ശിശു വികസന ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ നവംബര്‍ 25 ന് ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, എന്‍.എസ്.എസ്., എന്‍.സി.സി. കേഡറ്റുകള്‍ എന്നിവരെ പങ്കെടുപ്പിച്ച് ജില്ലാതല റാലികളും മാരത്തോണുകളും സംഘടിപ്പിക്കും. ശൈശവവിവാഹം, സ്ത്രീധനം, ഗാര്‍ഹിക പീഡനം എന്നിവയ്ക്കെതിരെ ബോധവല്‍ക്കരണ പ്ലക്കാര്‍ഡുകള്‍, ഒപ്പുശേഖരണ ക്യാമ്പയിനുകള്‍ എന്നിവയും സംഘടിപ്പിക്കും. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുകയും ചൂഷണരഹിത സമൂഹം സൃഷ്ടിക്കുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്രദിനം, സ്ത്രീധന നിരോധന ദിനം, മനുഷ്യാവകാശ ദിനം എന്നിവയുടെ ഭാഗമായി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടര്‍ വി. വിഘ്‌നേശ്വരി ഉത്തരവിറക്കിയിരുന്നു. 40 ലക്ഷം രൂപ ചിലവില്‍ ഡിസംബര്‍ 10 വരെ നീളുന്ന വിപുലമായ ക്യാമ്പയിനാണ് 'ഓറഞ്ച് ദ വേള്‍ഡ്' എന്ന പേരില്‍ സംഘടിപ്പിക്കുന്നത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728