വൃശ്ചിക പുലരിയില്‍ പുതിയ മേല്‍ശാന്തി സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരി ശബരിമല നട തുറന്നു. മാളികപ്പുറം നട തുറന്നത് ദാമോദരന്‍ നമ്പൂതിരിയാണ്. രാവിലെ ഏഴുമണിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ നിലവിളക്ക് തെളിയിച്ച് അന്നദാനത്തിന് തുടക്കം കുറിക്കും. എട്ട് മണിക്ക് ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗവും ചേരും.

മണ്ഡലകാലം ആരംഭിച്ചതോടെ ഇന്ന് കൂടുതൽ തീർഥാടകർ ശബരിമല ദർശനത്തിന് എത്തും. ഒരു ദിവസം എണ്‍പതിനായിരം പേര്‍ക്കാണ് ദര്‍ശന സൗകര്യം. 66,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴിയും പതിനാലായിരം പേര്‍ക്ക് തത്സമയ ബുക്കിങിലൂടെയും ദര്‍ശനം നടത്താം. ഡിസംബര്‍ 27ന് മണ്ഡലപൂജയും 2027 ജനുവരി 14ന് മകരവിളക്ക് ഉത്സവവും നടക്കും.