Header Ads

ad728
  • Breaking News

    58 മാർക്കിന്റെ 10 ചോദ്യങ്ങൾ മൂല്യനിർണയം നടത്തിയില്ല; ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ ക്രമക്കേട് നടന്നു,PSC ആഭ്യന്തര വിജിലൻസ് റിപ്പോർട്ട്

    തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്ന് പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് റിപ്പോർട്ട്. പരീക്ഷയിൽ 58 മാർക്കിന്റെ 10 ചോദ്യങ്ങൾ മൂല്യനിർണയം നടത്തിയില്ലെന്ന് ആഭ്യന്തര വിജിലൻസ് സ്ഥിരീകരിച്ചു. മൂല്യ നിർണയത്തിലുള്ള വീഴ്ച ഗൂഢ ലക്ഷ്യത്തോടെ എന്നും വിജിലൻസ് റിപ്പോർട്ടിൽ പരാമർശം. പരീക്ഷാ ക്രമക്കേട് സംബന്ധിച്ച അന്വേഷണം കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കും നീളുമെന്നാണ് സൂചന.

    മുൻ ഗവർണർ രാജേന്ദ്ര വിശ്വനാദ് അർലേക്കർ പിഎസി അംഗങ്ങളെ പിരിച്ചുവിടാൻ നിർദേശം നൽകിയത് ഈ റിപ്പോർട്ട് കണ്ട ശേഷമായിരുന്നു. മൂല്യനിർണയം നടത്താത്തത് സാങ്കേതിക പിഴവെന്ന് പി എസ് സി ചെയർമാൻ അടക്കം വാദിക്കുമ്പോഴാണ് ആഭ്യന്തര വിജിലൻസിന്റെ കണ്ടെത്തൽ. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് KAS നിയമനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728