ട്രെയിനിൽനിന്ന് വയോധികയുടെ 50 പവൻ സ്വർണം കവർന്നു; ഇൻസ്റ്റ ഇൻഫ്ലുവൻസർ ബാലമുരുകൻ പിടിയിൽ
പാലക്കാട്: ട്രെയിനിൽവെച്ച് വയോധികയുടെ 50 പവൻ സ്വർണം കവർന്ന കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ പിടിയിൽ. ചെന്നൈയിൽനിന്ന് ചെങ്ങന്നൂരിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന കുമാരിയുടെ 50 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിലാണ് ദിണ്ടിഗൽ സ്വദേശിയായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ബാലമുരുകനെ പോലീസും ആർ.പി.എഫും ചേർന്ന് അറസ്റ്റ് ചെയ്തത്.
ചെന്നൈയിലെ മകൻ്റെ വീട്ടിൽനിന്ന് വിവാഹാവശ്യത്തിനായി കൊണ്ടുപോകുകയായിരുന്ന സ്വർണമാണ് ബാലമുരുകൻ കവർന്നത്. സേലത്തുനിന്ന് ട്രെയിനിൽ കയറിയ പ്രതി പാലക്കാടിനും തൃശൂരിനും ഇടയിൽവെച്ച് മോഷണം നടത്തുകയായിരുന്നു
ഇയാളുടെ ഇൻസ്റ്റഗ്രാം റീലുകളും 600-ലധികം സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ വിപുലമായ അന്വേഷണത്തിനൊടുവിൽ കോയമ്പത്തൂരിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണം വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്.
No comments