Header Ads

ad728
  • Breaking News

    പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ 2 കോടി കൈക്കൂലി ആവശ്യപ്പെട്ടു; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം തുടരാൻ നിയമോപദേശം

    തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ ഉയർന്ന അഴിമതി ആരോപണങ്ങളിൽ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം തുടരാമെന്ന് സർക്കാരിന് നിയമോപദേശം. ആത്മഹത്യ ചെയ്ത മലേഷ്യൻ സിവിൽ എൻജിനീയറായ ലീ സീ ബീന്റെ സുഹൃത്ത് വി.ഒ സാജന്റെ പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി. മരിച്ചയാൾ ജീവിച്ചിരിക്കെ മറ്റൊരാളോട് പറഞ്ഞ കാര്യങ്ങൾ തെളിവായി കണക്കാക്കാമെന്നാണ് നിയമോപദേശം.

    ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രെട്ടറി ആയിരിക്കെ 260 കോടി രൂപയുടെ പദ്ധതിയായിരുന്നു പതി-ബെൽ കമ്പനിയ്ക്ക് ലഭിച്ചിരുന്നത് എന്നാൽ 20 കോടി രൂപയുടെ ബില്ല് ഗ്യാനേഷ്കുമാർ തടഞ്ഞുവെച്ചത് 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം ആത്മഹത്യ ചെയ്ത ലീ സീ ബീൻ അവസാനമായി എഴുതിയ കുറിപ്പിൽ വ്യക്തമാക്കിയിട്ടുള്ളതാണ്.ഇതിനെതിരെ 2007 ൽ പൊതുമരാമത്ത് സെക്രട്ടറി ആയിരുന്ന ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസിന്റെ പ്രാഥമികാന്വേഷണം ആരംഭിക്കുകയും 2011 ൽ ഇത് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

    *നിയമോപദേശനത്തിന്റെ മറ്റ് വിവരങ്ങൾ ഇങ്ങനെ*

    മരിച്ച വ്യക്തി ജീവിച്ചിരുന്ന കാലയളവിൽ മറ്റൊരാളോട് പറഞ്ഞ കാര്യങ്ങൾ പ്രൈമറി എവിഡൻസായി കണക്കാക്കാം.

    കൈക്കൂലി ആവശ്യപ്പെട്ട വിവരം കമ്പനിയിലെ മറ്റു തൊഴിലാളികൾക്കും അറിയാം എന്ന് സാജൻ പറയുന്ന ഗൗരവമുള്ളത്.

    ലീ സീ ബീൻ മാനസിക സമ്മർദം അനുഭവിച്ചതായി 2007 ലെ അന്വേഷണത്തിൽ വെളിവായിട്ടുണ്ട്. ഇതിനാൽ വി.ഒ സാജന്റെ പരാതി പരിശോധിക്കപ്പെടേണ്ടതാണെന്നും നിയമോദേശം.

    വിജിലൻസ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് നിയമോദേശം നൽകിയത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728