Header Ads

ad728
  • Breaking News

    വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന ഉത്തരവ്: കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

    ഡല്‍ഹി: വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന ഉത്തരവിനെതിരായ ഹര്‍ജികളില്‍ മറുപടി തേടി സുപ്രീം കോടതി. രണ്ട് ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു. കേരളത്തില്‍നിന്നുള്ള മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ബാലകൃഷ്ണന്‍ സത്യഭാമ നല്‍കിയ ഹര്‍ജിയിലും നോട്ടീസ് അയച്ചിട്ടുണ്ട്.
    വന്ദേ മാതരത്തിന്റെ ആറ് ചരണങ്ങളും മുഴുവനായി ആലപിക്കണമെന്ന ഉത്തരവിനെതിരെയാണ് സുപ്രീംകോടതിയില്‍ ഹര്‍ജികള്‍ എത്തിയത്. ഇതിലാണ് കോടതി കേന്ദ്രത്തിന്റെ മറുപടി തേടിയിരിക്കുന്നത്. കേസ് നവംബര്‍ 30ന് കോടതി പരിഗണിക്കും. ബാലകൃഷ്ണന്‍ സത്യഭാമയുടേത് കൂടാതെ ബി.എസ്.മാവോജിയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്. എല്ലാ ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കാനാണ് കോടതിയുടെ തീരുമാനം.
    കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ജനുവരി, ജൂലായ് മാസങ്ങളിലെ ഉത്തരവുകള്‍ റദ്ദാക്കണം എന്നതാണ് ഹര്‍ജികളിലെ പ്രധാന ആവശ്യം. ഔദ്യോഗിക ചടങ്ങുകളിലും സ്‌കൂളുകളിലും വന്ദേമാതരം നിര്‍ബന്ധമാക്കിയ ഉത്തരവുകളാണ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യ രണ്ട് ചരണങ്ങള്‍ മാത്രമുള്ള വന്ദേമാതരത്തിന്റെ പതിപ്പ് നിലനിര്‍ത്തണമെന്നുമാണ് ആവശ്യം. വന്ദേമാതരം പാടാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന വ്യവസ്ഥ നീക്കണം തുടങ്ങിയവയാണ് ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728