എണ്ണക്കടികൾ കഴിക്കുന്നവർ സൂക്ഷിക്കുക; പാളയത്തെ അഖിൽ എണ്ണക്കടി നിർമാണശാലക്ക് ഒരു ലക്ഷം രൂപ പിഴ
_കോഴിക്കോട്: ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ നേതൃത്വത്തിൽ കോഴിക്കോട് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ._
_പാളയത്തിന് പുറകുവശത്തായി പ്രവർത്തിച്ചിരുന്ന അഖിൽ എണ്ണക്കടി നിർമാണശാലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു. അതിരാവിലെ നടത്തിയ പരിശോധനയിൽ വിവിധ ന്യൂനതകൾ കണ്ടെത്തിയതിനെത്തുടർന്ന് സ്ഥാപനം അടച്ചുപൂട്ടുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.ഈ കേസിൽ കഴിഞ്ഞ രണ്ട് ദിവസം മുമ്പ് വിധി വരികയും, ബഹുമാനപ്പെട്ട കോഴിക്കോട് ആർഡിഒയും ഫുഡ് സേഫ്റ്റി അഡ്ജുഡിക്കേറ്റിംഗ് ഓഫീസറുമായ ശ്രീ. എസ്. ഗൗതംരാജ് ഐഎഎസ് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു._
_അഡ്ജൂഡിക്കെഷൻ അനുമതി നൽകിയത് ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ ശ്രീ ബിബി മാത്യു വും, പരിശോധന നടത്തി കേസ് ഫയൽ ചെയ്തത് കോഴിക്കോട് സൗത്ത് ഫുഡ് സേഫ്റ്റി ഓഫീസർ Dr. ജിതിൻ രാജുമാണ്.ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ശ്രീമതി അനില K.N ഹാജറായി.ജനങ്ങൾക്ക് വിൽക്കുന്ന ഭക്ഷണസാധനങ്ങൾ വൃത്തിയുള്ള സാഹചര്യങ്ങളിൽ നിർമ്മിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഓരോ ഭക്ഷ്യവ്യാപാരിയുടെയും ഉത്തരവാദിത്വമാണ്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നവർക്കെതിരെ നിയമപ്രകാരമുള്ള നടപടികൾ തുടരും. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് പ്രധാനം. ഭക്ഷ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല!._
No comments