ഒരു കരയിൽ നിന്നും മറു കരയിൽ എത്താൻ സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമന്ന് നടക്കേണ്ടതില്ല
ജീവിതം പഠിപ്പിച്ച പാഠമാണതെന്നും പിപി ദിവ്യ കുറിച്ചു. നീതി വൈകും പക്ഷെ സത്യത്തിന്റെ ശബ്ദം ഒരിക്കലും മങ്ങില്ലെന്ന് ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു. കണ്ണൂർ എ.ഡി.എം. ആയിരുന്ന കെ. നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള പി.പി. ദിവ്യയുടെ രാജിയിൽ കലാശിച്ചിരുന്നു. തുടർന്ന് പാർട്ടിയിൽനിന്ന് അവരെ തരംതാഴ്ത്തുകയും ചെയ്തിരുന്നു. അടുത്തിടെ പൂർത്തിയായ സി.പി.ഐ.എം കണ്ണൂർ വിശാല ജില്ലാ കമ്മിറ്റി യോഗത്തിലും ദിവ്യയ്ക്ക് പരിഗണനയൊന്നും ലഭിച്ചിരുന്നില്ല.
No comments