Header Ads

ad728
  • Breaking News

    അട്ടപ്പാടി മധു വധക്കേസ്, പ്രതികളുടെ ശിക്ഷ വർധിപ്പിക്കണം: സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ


    അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. കേസിൽ പ്രതികൾ ചെയ്തത് കൊലപാതകമാണെന്നും അതിനാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 302 പ്രകാരം കൊലക്കുറ്റത്തിന് ശിക്ഷിക്കണമെന്നുമാണ് സർക്കാരിന്റെ പ്രധാന ആവശ്യം.
    വിചാരണക്കോടതി പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ നൽകിയത് പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരവും മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കുമാണ്. ഈ ഉത്തരവ് തിരുത്തി പ്രതികൾക്ക് കൊലപാതക കുറ്റത്തിന് തടവുശിക്ഷ നൽകണമെന്നാണ് സർക്കാർ ഹർജിയിൽ ഉന്നയിക്കുന്നത്.

    നേരത്തെ കേസിൽ ഒന്നാം പ്രതിയായ ഹുസൈനെ വിചാരണക്കോടതി വെറുതെ വിട്ടതിനെതിരെയും സംസ്ഥാന സർക്കാർ അപ്പീൽ നൽകിയിരുന്നു. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിംഗ് കൗൺസൽ അൽജോ കെ. ജോസഫാണ് ഹർജികൾ സുപ്രീംകോടതിയിൽ സമർപ്പിച്ചത്


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728