വിവാഹം ഉറപ്പിച്ചിരുന്നു....' പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രം സംസ്കാരം നടത്തുക'; ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ സാന്ദ്രയുടെ മരണത്തില്‍ കുറിപ്പ് കണ്ടെത്തി പൊലീസ്
തൃശ്ശൂർ : 'എനിക്ക് ജീവിതം മടുത്തു. മരണത്തിന് ഞാന്‍ മാത്രമാണ് ഉത്തരവാദി. പുന്നയ്യൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടറെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറിപ്പ് കണ്ടെടുത്ത് പൊലീസ്.എറണാകുളം ഇരുമ്പനം ചക്കപ്പറമ്പില്‍ സന്തോഷിന്റെയും സിനിയുടെയും മകള്‍ സാന്ദ്ര (29) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.സഹപ്രവർത്തകയ്ക്കൊപ്പം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ക്വാര്‍ട്ടേഴ്സിലായിരുന്നു ആയിരുന്നു സാന്ദ്ര താമസിച്ചിരുന്നത്. ഒപ്പം താമസിച്ചിരുന്ന സഹപ്രവർത്തക വീട്ടിലേക്ക് പോയിരുന്നു. ഇന്നലെ ഔദ്യോഗികമായ യോഗത്തില്‍ പങ്കെടുക്കാന്‍ സാന്ദ്ര എത്തിയില്ല
ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.സാന്ദ്രയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ജീവിതം മടുത്തുവെന്ന് എഴുതിവച്ച കുറിപ്പാണ് മുറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തത്. 'എനിക്ക് ജീവിതം മടുത്തു.
മരണത്തിന് ഞാന്‍ മാത്രമാണ് ഉത്തരവാദി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രം സംസ്കാരം നടത്തുക. അടിയന്തിരം നടത്തരുത് എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. മൊബൈല്‍ ഫോണിന്‍റെ വാള്‍പേപ്പറാക്കിയ നിലയിലായിരുന്നു കുറിപ്പ്.
വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 - 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)

No comments