Header Ads

ad728
  • Breaking News

    കാറിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മെഡിക്കൽ വിദ്യാർഥി മരിച്ചു; കാറിനുള്ളിൽ അജ്ഞാതവസ്തു കത്തിയനിലയിൽ

    _*കല്ലമ്പലം (തിരുവനന്തപുരം)*: കല്ലമ്പലത്ത് അബോധാവസ്ഥയിൽ കാറിനുള്ളിൽ കണ്ടെത്തിയ മെഡിക്കൽ വിദ്യാർഥി മരിച്ചു. കിളിമാനൂർ മുളയ്ക്കകത്തുകാവ് സ്വദേശി ആഷിക്കാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് കല്ലമ്പലത്ത് ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്തെ റോഡിൽ ഉപേക്ഷിക്കപ്പെട്ട സ്വിഫ്റ്റ് കാറിനുള്ളിൽ ആഷിക്കിനെ കണ്ടെത്തിയത്._

    _അബോധാവസ്ഥയിലായിരുന്ന ആഷിക്കിനെ ഉടൻതന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. ചാർക്കോൾ പോലുള്ള എന്തോ വസ്തു കാറിനുള്ളിൽ കത്തിച്ച നിലയിലായിരുന്നു._

    _കഴിഞ്ഞ രണ്ടുദിവസമായി ആഷിക്കിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് കാറിനുള്ളിൽ ആഷിക്കിനെ കണ്ടെത്തിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി._


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728