Header Ads

ad728
  • Breaking News

    കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ ബാധിച്ച് മരിച്ച ആര്‍ക്കും റെംഡെസിവിര്‍ മരുന്ന് നല്‍കിയിട്ടില്ല’; ആരോഗ്യമന്ത്രിയെ തള്ളി ഡോക്ടര്‍ അനൂപ് കുമാര്‍


    കോഴിക്കോട്: നിപ മരുന്ന് വിവാദത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരനെ തള്ളി കോഴിക്കോട് മിംസ് ആശുപത്രിയിലെ ഡോക്ടര്‍ അനൂപ് കുമാര്‍. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ ബാധിച്ച് മരിച്ച ആര്‍ക്കും റെംഡിസിവിര്‍ മരുന്ന് നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ മരുന്നുകള്‍ കാലാവധി കഴിഞ്ഞിട്ടും നല്‍കി എന്നതായിരുന്നു ആരോഗ്യമന്ത്രിയുടെ ആരോപണം.    

    നിപ ബാധിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മരിച്ച ആറുപേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് റെംഡെസിവിര്‍ മരുന്ന് സ്വീകരിക്കാത്തവരാണെന്ന് ഡോക്ടര്‍ ഫേസ്ബുക്കിലിട്ട ഒരു വിഡിയോയിലൂടെ വ്യക്തമാക്കി. 2023 മുതല്‍ 2025 വരെയുള്ള സമയത്ത് 13 പേര്‍ക്കാണ് നിപ ബാധിച്ചത്. ഇതില്‍ ആറു പേര്‍ മരിക്കുകയും ഏഴു പേര്‍ രോഗത്തില്‍ നിന്ന് കരകയറുകയും ചെയ്തു. എന്നാല്‍ മരിച്ച ആറ് പേരില്‍ ഒരാള്‍ പോലും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് റെംഡെസിവിര്‍ മരുന്ന് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2019ന് ശേഷം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത നിപ കേസുകള്‍ക്ക് ഉപയോഗിക്കുന്ന മരുന്നാണ് റെംഡിസിവിര്‍ എന്ന് അദ്ദേഹം വിശദീകരിച്ചു. 

    രോഗ സ്ഥിരീകരണം വൈകിയവര്‍ക്കോ രോഗം സ്ഥിരീകരിച്ച് ഉടന്‍ മരണപ്പെട്ടവര്‍ക്കോ ഈ മരുന്ന് നല്‍കാനായിട്ടില്ല. ഇത്തരം മരണങ്ങള്‍ക്കും ഈ മരുന്നുപയോഗിച്ചുള്ള ചികിത്സയും തമ്മില്‍ ബന്ധമില്ല. അവസാനമായി 2022ലാണ് ഈ മരുന്ന് നിര്‍മിച്ചത്. രണ്ട് വര്‍ഷമാണ് മരുന്നിന്റെ കാലാവധി. 2024ന് ശേഷം വന്ന രോഗികള്‍ക്ക് ഏത് ടൈപ്പ് മരുന്നാണ് കൊടുത്തതെന്ന് അറിയില്ലെന്നും ഡോക്ടര്‍ വിഡിയോയില്‍ വ്യക്തമാക്കി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728