പുഴയിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി
പയ്യന്നൂർ:പെരുമ്പ ഇക്കോ തണൽ പാർക്കിന് സമീപത്ത് പുഴയിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി.കാനായി മുക്കൂട് സ്വദേശിനി സി ശ്രുതി (23)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. പരേതനായ സി ചന്ദ്രൻ്റെയും എം ജാനകിയുടെയും മകളാണ്.പയ്യന്നൂരിലെ മാളിലെ ജീവനക്കാരിയായിരന്ന ശ്രുതിയെ തിങ്കളാഴ്ച
വൈകീട്ട് കാണാതായിരുന്നു. യുവതിയുടെ സ്‌കൂട്ടറും ചെരിപ്പും പെരുമ്പ പാലത്തിന് സമീപം കണ്ടെത്തിയതോടെയാണ് പുഴയിൽ ചാടിയതായി സംശയം ഉയർന്നത്. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും രാത്രി തിരച്ചിൽ നടത്തിയിരുന്നു.ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.പയ്യന്നൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
No comments