Header Ads

ad728
  • Breaking News

    22 കാരി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

    ചാലക്കുടിയില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍. കണ്ണൂര്‍ പരിയാരം സ്വദേശിയായ എമില്‍ഡ(22)യാണ് മരിച്ചത്.

    ഈ മാസം ആറിനാണ് എമില്‍ഡയെ ഭര്‍ത്താവ് പോട്ട സ്വദേശി അഫ്‌സലിന്റെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. പിന്നാലെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞദിവസം മരണപ്പെടുകയായിരുന്നു. 

    രണ്ടുവര്‍ഷം മുന്‍പായിരുന്നു എമില്‍ഡയുടെയും അഫ്‌സലിന്റെയും വിവാഹം നടന്നത്. ഇരുവര്‍ക്കും ഒരു കുട്ടിയിട്ടുണ്ട്. 

    സംഭവത്തില്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. 

    എമില്‍ഡയുടെ മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോര്‍ച്ചറിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728