Header Ads

ad728
  • Breaking News

    ശബരിമലയിൽ മുറികൾ മിനിറ്റുകൾക്കകം തീർന്നു; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് ദേവസ്വം ബോർഡ്

    ശബരിമല സന്നിധാനത്തെ മുറികൾ ഓൺലൈൻ വഴി അതിവേഗം ബുക്ക് ചെയ്ത് തീർന്നതിനു പിന്നിലെ സാഹചര്യം പരിശോധിക്കാൻ ദേവസ്വം വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കി ഏജൻസികൾ കൂട്ടത്തോടെ മുറികൾ ബുക്ക് ചെയ്തിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ദർശനത്തിന് എത്തുന്നവരല്ലാതെ മറ്റാരെങ്കിലും മുറികൾ ബുക്ക് ചെയ്തതായി കണ്ടെത്തിയാൽ അവ റദ്ദാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി.



    ശബരിമല സന്നിധാനത്ത് ഭക്തർക്കായി ഏർപ്പെടുത്തിയ ഓൺലൈൻ മുറി ബുക്കിങ് സംവിധാനത്തിലാണ് ഇപ്പോൾ പരിശോധന നടത്തുന്നത്. മുറികൾ വളരെ വേഗത്തിൽ ബുക്ക് ചെയ്ത് തീർന്നതിനെത്തുടർന്ന് സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ദേവസ്വം വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.

    ഏജൻസികൾ കൂട്ടത്തോടെ മുറികൾ ബുക്ക് ചെയ്ത് സാധാരണ തീർഥാടകർക്ക് അവസരം നിഷേധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. ദർശനത്തിനെത്തുന്ന ഭക്തർക്കായി ഒരുക്കിയ സൗകര്യങ്ങൾ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയാൽ ബന്ധപ്പെട്ട ബുക്കിങ്ങുകൾ കർശനമായി റദ്ദാക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.

    ഈ മാസം ആദ്യം മുതലാണ് സന്നിധാനത്തെ മുറികൾ ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയത്. തുലാമാസ പൂജ മുതൽ 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്ത് ഉപയോഗിക്കാമെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചിരുന്നത്.

    നേരത്തേ 190 മുറികൾക്ക് മാത്രമായിരുന്നു ഓൺലൈൻ ബുക്കിങ് സൗകര്യം. ശേഷിച്ച 310 മുറികൾ സന്നിധാനത്തെ അക്കോമഡേഷൻ ഓഫീസ് വഴിയാണ് ഭക്തർക്ക് അനുവദിച്ചിരുന്നത്. പുതിയ ക്രമീകരണത്തിലൂടെ കൂടുതൽ മുറികൾ ഓൺലൈൻ സംവിധാനത്തിലേക്ക് കൊണ്ടുവന്നതോടെയാണ് ബുക്കിങ് സംബന്ധിച്ച വിവാദം ഉയർന്നത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728