ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ
*തിരുവനന്തപുരം:* സംസ്ഥാനത്തിന്‍റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിലെ ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ തമിഴ്നാട് ഗവർണറായി മാറ്റി. തിങ്കളാഴ്ച രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് പുതിയ ഗവർണർമാരുടെ നിയമനം അറിയിച്ചത്.
മുൻ സിക്കിം ഗവർണറാണ് ഓം പ്രകാശ് മാഥൂർ. മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാ അംഗവുമാണ് അദ്ദേഹം.
No comments