ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച റിട്ട. എസ്.ഐക്ക് അഞ്ച് വർഷം കഠിനതടവ്
കണ്ണൂർ: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ വിരമിച്ച എസ്.ഐ അബ്ദുൾ മജീദിന് അഞ്ച് വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എം.ടി. ജലജാറാണിയാണ് വിധി പ്രസ്താവിച്ചത്.
കണ്ണൂർ തളാപ്പ് സ്വദേശിയായ അബ്ദുൾ മജീദ് (66) ആണ് കേസിലെ പ്രതി. വളപട്ടണം എസ്.ഐ ടി.എം. വിപിനാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. പ്രീതാകുമാരി ഹാജരായി.
സമാനമായ മറ്റൊരു പോക്സോ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി നിലവിൽ ജയിലിലാണ്. ഇതിനിടെയാണ് മറ്റൊരു കേസിൽ കൂടി ഇയാൾക്ക് ശിക്ഷ ലഭിച്ചത്.
No comments