ഇനി 'അജ്ഞാത കോളുകള് ഉണ്ടാവില്ല'; നവംബര് 1 മുതല് കോളര് ഐഡി നിര്ബന്ധമാക്കി കേന്ദ്രം
നവംബര് ഒന്ന് മുതല് കോളര് ഐഡി നിര്ബന്ധമാക്കി കേന്ദ്ര സര്ക്കാര്. നവംബര് 1 മുതല് കോളിംഗ് നെയിം പ്രസന്റേഷന് നടപ്പിലാക്കാന് ടെലികോം വകുപ്പ് ടെലികോം സേവന ദാതാക്കള്ക്ക് നിര്ദ്ദേശം നല്കി.കോളര് ഐഡി സംവിധാനം നിര്ബന്ധമാക്കുന്നതോടെ, ഇനി മുതല് ഫോണുകളില് അജ്ഞാത കോളുകള് ഉണ്ടാകില്ല. വിളിക്കുന്നയാളുടെ നമ്പറും പേരും പ്രദര്ശിപ്പിക്കാന് കഴിയുന്ന, ഇന്ത്യയുടെ ഔദ്യോഗിക കോളര് തിരിച്ചറിയല് സംവിധാനമാണ് കോളിംഗ് നെയിം പ്രസന്റേഷന്.
മാപ്പുകൾ കാണുക
ടെലികോം വകുപ്പിന്റെ ഉത്തരവ് പ്രകാരം, 4G, 5G തുടങ്ങിയ ആധുനിക മൊബൈല് നെറ്റ്വര്ക്കുകള് ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കള്ക്കും കോളിംഗ് നെയിം പ്രസന്റേഷന് സംവിധാനം സ്വയമേവ ലഭ്യമാകും. ഒരു കോള് വരുമ്പോള്, വിളിക്കുന്നയാളുടെ പേരും നമ്പറും സ്ക്രീനില് തെളിയും. 2G, 3G നെറ്റ്വര്ക്കുകളിലും പൊതു ടെലിഫോണ് ശൃംഖലകളിലും ഇത് നടപ്പിലാക്കുന്ന കാര്യം പിന്നീട് പ്രത്യേകം പരിഗണിക്കും.
No comments