Header Ads

ad728
  • Breaking News

    സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ വിവരവും ഒ.പി സമയക്രമവും നിര്‍ബന്ധമായി പ്രദര്‍ശിപ്പിക്കണം: ആരോഗ്യവകുപ്പ് നിര്‍ദേശം

    _*തിരുവനന്തപുരം* : സംസ്ഥാനത്തെ സർക്കാർ ആരോഗ്യ ആശുപത്രികളില്‍ ഡോക്ടർമാരുടെ വിവരവും ഒ.പി സമയവും ഇനി പൊതുജനങ്ങള്‍ക്ക് വ്യക്തമായി കാണുന്ന വിധത്തില്‍ പ്രദർശിപ്പിക്കണം._

    _ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നല്‍കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ താലൂക്ക് ആസ്ഥാന ആശുപത്രികള്‍ വരെയുള്ള എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും നിർദേശം ബാധകമാണെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചു._

    _പല ആശുപത്രികളിലും ഒ.പി സമയത്ത് ഡോക്ടർമാർ ആശുപത്രികളിലില്ലെന്നും രോഗികള്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട സ്ഥിതിയാണെന്നും ഉള്‍പ്പെടെ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ മന്ത്രി കെ. മുരളീധരന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728