സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ എക്സ്-റേ ഫിലിം ഇല്ല; എക്സ്-റേ നൽകിയത് രോഗിയുടെ മൊബൈലിൽ ഫോട്ടോ എടുത്ത്
സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം കുത്തഴിഞ്ഞ നിലയിലേക്ക്. രോഗിക്ക് എക്സറേ മൊബൈലിൽ ഫോട്ടോ എടുത്ത് നൽകിയാണ്. എക്സ്-റേ ഫിലിം ഇല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ഫീസ് നൽകി എക്സ്-റേ എടുത്ത ശേഷമാണ് എക്സ്-റേ ഫിലിം ഇല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞതെന്ന് രോഗി വ്യക്തമാക്കി. മൊബൈലിൽ എടുത്ത ഫോട്ടോയാണ് ഡോക്ടർക്ക് കാണിച്ചു നൽകിയതെന്നും രോഗി പറഞ്ഞു.
No comments