Header Ads

ad728
  • Breaking News

    പാലക്കാട് പവർകട്ടിനിടെ യുവാവ് ലിഫ്റ്റിൽ കുടുങ്ങിയത് ഒരു മണിക്കൂ‍ർ


    പവർകട്ട് സമയത്ത് പാലക്കാട് യുവാവ് ലിഫ്റ്റിൽ കുടുങ്ങിയത് ഒരു മണിക്കൂർ. പാലക്കാട്‌ വടക്കഞ്ചേരിയിൽ ഇന്നലെ രാത്രിയാണ് സംഭവം. കിഴക്കഞ്ചേരി വടക്കത്തറ സ്വദേശി മഹേഷ് ആണ് ലിഫ്റ്റിൽ കുടുങ്ങി പോയത്. വടക്കഞ്ചേരി ടൗണിലെ ഒരു ജിമ്മിൽ പോയതായിരുന്നു മഹേഷ്. പരിശീലനം കഴിഞ്ഞ് ലിഫ്റ്റ് വഴി താഴേക്ക് ഇറങ്ങുന്നതിനിടെ പെട്ടെന്ന് കറന്റ് പോകുകയായിരുന്നു.

    ലിഫ്റ്റിൽ കുടുങ്ങിയ മഹേഷ് ഉച്ചത്തിൽ ശബ്ദം വെച്ചപ്പോഴാണ് ആളുകൾ വിവരമറിയുന്നത്. ഒരു മണിക്കൂർ യുവാവ് ലിഫ്റ്റിൽ കുടുങ്ങിക്കിടന്നു. കറന്റ് വന്നിട്ടും ലിഫ്റ്റ് തുറക്കാതെ വന്നതോടെ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് വടക്കഞ്ചേരി ഫയർഫോഴ്സ് എത്തി യുവാവിനെ പുറത്തെത്തിക്കുയായിരുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728