Header Ads

ad728
  • Breaking News

    പ്രതിഷേധം ശക്തമായി : കണ്ണൂര്‍ നഗരത്തിലെപുതിയ ട്രാഫിക് പരിഷ്കാരം പിൻവലിച്ചു

    കണ്ണൂർനഗരത്തില്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ഏർപ്പെടുത്തിയ പുതിയ ട്രാഫിക് പരിഷ്കാരം പിൻവലിച്ചു.ആദ്യ ദിനമായ ഇന്നലെ (വെള്ളി) അതിരുക്ഷമായ ഗതാഗത കുരുക്ക് അനുഭവപെട്ട തിന്നെ തുടർന്നാണ് ഓണം നാളുകളില്‍ ഏർപ്പെടുത്തിയ ട്രാഫിക്ക് പരിഷ്കരണം മണിക്കൂറുകള്‍ക്കുള്ളില്‍ പിൻവലിച്ചത്.ഇതുകൂടാതെ ഓട്ടോറിക്ഷ തൊഴിലാളികളുടെയും യൂണിയനുകളുടെയും പരാതികള്‍ ഉയർന്നിരുന്നു. ഇതൊക്കെ പരിഗണിച്ചും പുതിയ ട്രാഫിക് പരിഷ്കാരം തല്‍ക്കാലം നിർത്തിവെക്കുന്നതായി ട്രാഫിക്റഗുലേറ്ററി സമിതിക കണ്‍വീനറും കണ്ണൂർ അസി: പൊലീസ് കമ്മീഷണറുമായ എം പി ആസാദ് അറിയിച്ചു. വൈകുന്നേരം എ സി പറ ഓഫീസില്‍ ട്രേഡ് യൂണിയൻ നേതാക്കളുമായി നടന്ന ചർച്ചയെ തുടർന്നാണ് തീരുമാനം.ഓണത്തിനു ശേഷം എല്ലാവിഭാഗങ്ങളുമായും വിശദമായ ചർച്ച നടത്തിയതിന് ശേഷം നഗരത്തില്‍ ശാസ്ത്രീയമായ രീതിയില്‍ ട്രാഫിക് പരിഷ്കാരം നടപ്പിലാക്കുമെന്നും എസിപി അറിയിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728