Header Ads

ad728
  • Breaking News

    ലഹരിക്കടത്തിന് 'മൂക്കുകയറിട്ട് 'ഓണം സ്‌പെഷ്യല്‍ ഡ്രൈവ്


    _*കല്‍പ്പറ്റ*: ലഹരിക്കടത്ത് തടയാനുളള ഓണം സ്‌പെഷ്യല്‍ ഡ്രൈവിന് ഫലം കാണുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അതിർത്തി കടത്തി കേരളത്തിലേക്ക് വ്യാജമദ്യം, മയക്കുമരുന്ന്, സ്പിരിറ്റ്, നിരോധിത ലഹരി വസ്തുക്കള്‍ എന്നിവ വൻതോതിലാണ് സ്ത്രീകള്‍ അടക്കം ക‌ടത്തുന്നത്._

    _ഇത് തടയാനായിരുന്നു കഴിഞ്ഞ ദിവസം അയല്‍ സംസ്ഥാനങ്ങളിലെ ഉന്നതതല ഉദ്യോഗസ്ഥർ പങ്കെടുത്ത സംയുക്ത യോഗം ഓപ്പറേഷൻ ആരംഭിച്ചത്._ _ചെക്ക് പോസ്റ്റുകളിലും ഊടുവഴികളിലും ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി 24 മണിക്കൂറും പ്രവർത്തിക്കുന്ന സംയുക്ത പരിശോധനാ സ്‌ക്വാഡുകള്‍ സജീവമായി രംഗത്തുണ്ട്. കേരള -കർണാടക അതിർത്തി ചെക്ക് പോസ്റ്റായ മുത്തങ്ങയില്‍ കർണാടക എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥരുമായി ചേർന്ന് സംയുക്ത വാഹന പരശോധന തുടരുകയാണ്. തമിഴ്നാട് -കേരള അതിർത്തി ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാക്കി. തോല്‍പ്പെട്ടി ചെക്ക് പോസ്റ്റിലും ഇരു സംസ്ഥാനങ്ങളിലെയും സംഘം പരിശോധന കടുപ്പിച്ചിരിക്കുകയാണ്._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728