Header Ads

ad728
  • Breaking News

    ഡോ. ഡി സജിത് ബാബു കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാകും

    തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ഡി സജിത് ബാബുവിനെ നിയമിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കിയതോടെയാണ് നിയമനം. സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു സജിത് ബാബു. കേരളം നല്‍കിയ മൂന്ന് പേരുടെ പട്ടികയില്‍ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് സജിത് ബാബുവിന്റെ പേര് തിരഞ്ഞെടുത്തത്.

    മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്‌പെഷ്യല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായതിനെ തുടര്‍ന്നാണ് ഈ ഒഴിവ് വന്നത്. എ കൗശികനെയാണ് നിലവില്‍ സിഇഒ ആയി നിയമിച്ചത്. കൗശികന്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയതോടെയാണ് പുതിയ നിയമനം. കാസര്‍കോട് കലക്ടറായി പ്രവര്‍ത്തിച്ചിരുന്ന മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് സജിത് ബാബു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728