Header Ads

ad728
  • Breaking News

    സ്വാതത്ര ദിനാഘോഷ നിറവിൽ രാജ്യം : ചെങ്കോട്ടയിൽ പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തി


    ന്യൂഡൽഹി: 80​-ാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ ദേശീയ​ഗീതമായ വന്ദേമാതരവും ആലപിച്ചു. ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ധീരസ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരമർപ്പിച്ചാണ് രാജ്യത്തെ ചെയ്തത്. എല്ലാ മനസുകളിലും വന്ദേമാതരം മുഴങ്ങുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

    ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള യാത്രയിലാണ് നാം. ആ യാത്ര സഫലമാകും, സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകും. കഴിഞ്ഞ 12 വർഷമായി ദൃഢനിശ്ചയത്തോടെ നാം പ്രവർത്തിക്കുന്നു. ദുർബലമായ സമ്പദ് വ്യവസ്ഥയിൽ നിന്ന് ലോകശക്തിയായി നമ്മൾ മാറി. വികസിത ഭാരതം 2047ലേക്ക് ഇനിയും ഏറെ ലക്ഷ്യങ്ങളുണ്ട്. വലിയ നേട്ടങ്ങള്‍ സാക്ഷാത്കരിക്കാനാകുമെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728