വിഴിഞ്ഞത്തിലൂടെ ലോകം കീഴടക്കാന്‍ കേരളം; സമ്പൂര്‍ണ ചരക്കുനീക്കത്തിന് ഇന്ന് തുടക്കം, മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
_തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി ചരക്കുനീക്കത്തിന് ഇന്ന് തുടക്കം. രാവിലെ 10.45ന് ആദ്യ കയറ്റുമതി കണ്ടെയ്‌നര്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഫ്ലാഗ് ഓഫ് ചെയ്യും.സ്‌പെയിനിലെ വലന്‍സിയ തുറമുഖത്തേക്കാണ് ആദ്യ കണ്ടെയ്‌നര്‍ പോകുന്നത്. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളും മുഖ്യാതിഥിയായി പങ്കെടുക്കും. സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ മിഷന്‍ സമുദ്രയ്ക്കും ഇന്ന് തുടക്കമാകും. വിഴിഞ്ഞത്തെ സമ്പൂര്‍ണ ചരക്കുനീക്കം കേരളത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരമ്പരാഗത വ്യവസായ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി നിരക്ക് പകുതിയായി കുറയും. സംസ്ഥാനത്തെ റെയില്‍-റോഡ് കണക്ടിവിറ്റി വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മിഷന്‍ സമുദ്രയിലൂടെ കേരളത്തെ തുറമുഖ നഗരമാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറുകിട-വന്‍കിട തുറമുഖങ്ങളെ ഏകോപിപ്പിച്ചുള്ള വലിയ ഒരു സംരംഭത്തിനാണ് തുടക്കം കുറിക്കുന്നത്. വിഴിഞ്ഞം അതിന്റെ കവാടമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു._
No comments