നീറ്റ് പേപ്പര്‍ചോര്‍ച്ച പ്രതിഷേധത്തിലെ പൊലീസ് അതിക്രമം: ഹര്‍ജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും
_*ദില്ലി*: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് അതിക്രമങ്ങള്‍ക്കെതിരായ ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും._
_ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആണ് ഹർജികള്‍ പരിഗണിക്കുന്നത്. സമരക്കാർക്ക് നേരെ പൊലീസ് നടത്തിയ അമിത അധികാര പ്രയോഗം തടയുന്നതിനുള്ള മാർഗനിർദ്ദേശങ്ങള്‍ കൊണ്ടുവരുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു._
_ദില്ലിയിലെ സമരക്കാർക്ക് നേരെ നടന്ന അതിക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുന്നതും കോടതി പരിഗണനയിലാണ്. ഇക്കാര്യത്തില്‍ ഇന്ന് ഉത്തരവുണ്ടായേക്കും. അതേസമയം ബീഹാറില്‍ സമരക്കാർക്ക് നേരെ എ കെ 47 ഉപയോഗിച്ച് വെടിവെച്ചെന്നും എന്നാല്‍ ആർക്കും പരിക്കേറ്റില്ലെന്നും ബിഹാർ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി._
No comments