Header Ads

ad728
  • Breaking News

    ആകാശത്തു വെച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച മലയാളി യുവാവ് മജിസ്ട്രേറ്റിനു മുന്നിലും പരാക്രമം; ജാമ്യ പേപ്പറുകൾ വലിച്ചുകീറി

    കൊച്ചി: ആകാശത്തു വെച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച് പരാക്രമം കാട്ടിയ മലയാളി യുവാവ് മജിസ്ട്രേറ്റിനു മുന്നിലും പരാക്രമം കാണിച്ചു. കൊലാലംപൂരില്‍ നിന്നും കൊച്ചിയിലേക്ക് വന്ന ബാട്ടിക് എയർലൈൻസിൽ അതിക്രമം കാണിച്ച പാലക്കാട് സ്വദേശി ജംഷീറിനെ സഹയാത്രികര്‍ ചേര്‍ന്ന് പിടികൂടി സിഐഎസ്എഫിന് കൈമാറിയിരുന്നു. 

    ഇയാളെ മജിസ്ട്രേറ്റിന് മുന്നിലെത്തിച്ചപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മജിസ്ട്രേറ്റിനു മുന്നിൽ വെച്ച് ജംഷീർ ജാമ്യ പേപ്പറുകൾ വലിച്ചുകീറിയെറിയുകയായിരുന്നു. പൊലീസ് സമയോചിതമായി ഇടപെട്ട് ഇയാളെ പിടിച്ച് മാറ്റുകയായിരുന്നു.

    അതേസമയം യുവാവിന് ഗുരുതര മാനസിക പ്രശ്നങ്ങൾ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്ന് വരികയായിരുന്നു ബാറ്റിക് എയറിന്റെ വിമാനത്തിൽ വെച്ചാണ് യുവാവ് അതിക്രമം കാട്ടിയച്. രാത്രി 9.30നും 11നും ഇടയിയിൽ ജംഷീര്‍ വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. 

    ഡോര്‍ ബലമായി വലിച്ചുതുറക്കാന്‍ ശ്രമിച്ച ഇയാളെ മറ്റ് യാത്രക്കാരും ക്യാബിന്‍ ക്രൂവും ചേര്‍ന്നാണ് തടഞ്ഞത്. വിമാനത്തില്‍ വെച്ച് യാത്രക്കാര്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെ വിമാനം നെടുമ്പാശേരിയിലിറങ്ങിയ ശേഷം ഇയാളെ പൊലീസിന് കൈമാറി. സംഭവത്തിൽ നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728