Header Ads

ad728
  • Breaking News

    മദ്യലഹരിയിൽവീട്ടിൽ പോകാൻ സർക്കാർ ബസ് തട്ടിക്കൊണ്ടുപോയി


    വീട്ടിൽ പോകാൻ മദ്യലഹരിയിൽ ആന്ധ്ര ആർടിസി(APSRTC) ബസ് മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയ ആളെ മണിക്കൂറുകൾ നീണ്ട ചേസിംഗിനൊടുവിൽ പിടികൂടി.ശ്രീ സത്യസായി ജില്ലയിലെ കദിരിയിൽ നിന്ന് അന്നമയ്യ ജില്ലയിലെ മദനപ്പള്ളി വരെ 80 കിലോമീറ്ററോളമാണ് ഇയാൾ ബസ് ഓടിച്ചുപോയത്.ശനിയാഴ്ചയായിരുന്നു സംഭവം.

    മദനപ്പള്ളി അർബൻ പൊലീസ് നൽകുന്ന വിവരമനുസരിച്ച്, അനന്തപൂർ സ്വദേശിയായ ശിവപ്രസാദ് (45) എന്ന പ്രതി മദനപ്പള്ളിയിലേക്ക് യാത്ര ചെയ്യാനായി വെള്ളിയാഴ്ച രാത്രി വൈകിയാണ് കദിരി ആർ.ടി.സി. ബസ് സ്റ്റാൻഡിൽ എത്തിയത്. അർദ്ധരാത്രിയിൽ ബസുകൾ ലഭ്യമല്ലാതിരുന്നതിനെ തുടർന്ന്, ബസ് സ്റ്റാൻഡിന് എതിരെയുള്ള ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിന് സമീപം ഡ്രൈവറില്ലാതെ പാർക്ക് ചെയ്തിരുന്ന എ.പി.എസ്.ആർ.ടി.സി. ബസ് ഇയാൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് ബസിൽ കയറിയ ഇയാൾ വാഹനം ഓടിച്ച് പോവുകയായിരുന്നു.
    ശനിയാഴ്ച പുലർച്ചെയോടെ ബസ് മദനപ്പള്ളി ആർ.ടി.സി. ബസ് സ്റ്റാൻഡിൽ എത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ,  ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് വാഹനം കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ, അനുമതിയില്ലാതെയാണ് കദിരിയിൽ നിന്ന് ബസ് ഓടിച്ചുകൊണ്ടുപോയതെന്ന് ശിവപ്രസാദ് സമ്മതിച്ചു.

    മദനപ്പള്ളി പൊലീസ് ഉടൻ തന്നെ കദിരി ആർ.ടി.സി. ഡിപ്പോ അധികൃതരെ വിവരം അറിയിക്കുകയും, ഞായറാഴ്ചയോടെ ബസ് അവർക്ക് കൈമാറുകയും ചെയ്തു. പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728