മൂന്ന് കോടി നൽകിയാൽ മന്ത്രിയാക്കാമെന്ന് ഓഫർ; വിദ്യ ബാലകൃഷ്‌ണൻ എംഎൽഎ പരാതി നൽകി

മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രി സ്ഥാനം നൽകാമെന്ന വാഗ്ദാനവുമായി എംഎൽഎയ്ക്ക് ഫോൺകോൾ. എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്‌ണനാണ് ഇത്തരത്തിൽ ഫോൺ കാൾ വന്നത്. സംഭവത്തിൽ വിദ്യ ബാലകൃഷ്‌ണൻ പരാതി നൽകി.
ഈ മാസം ഏഴിന് ആയിരുന്നു സംഭവം. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫിസിൽ നിന്നെന്ന വ്യാജേനയാണ് ഫോൺ വന്നത്. വി ഡി സതീശൻ മന്ത്രിസഭാ പുനഃസംഘടിപ്പിക്കുമെന്നും അപ്പോൾ മന്ത്രിയാക്കാമെന്നുമാണ് ഫോൺ വിളിച്ച വ്യക്തി വാഗ്ദാനം നൽകിയത്. രാജ്കുമാർ എന്ന് സ്വയം പരിചയപ്പെടുത്തിയയാളാണ് ഫോൺ ചെയ്തതെന്നാണ് വിവരം. സംഭവത്തിൽ വിദ്യാ ബാലകൃഷ്ണൻ എം എൽ എ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.
No comments