തളിപ്പറമ്പിൽ ചിപ്‌സ് നിര്‍മ്മാണശാലക്ക് തീപിടിച്ചു
*തളിപ്പറമ്പ്:* ചിപ്സ് നിർമ്മാണശാലക്ക് തീപിടിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് തളിപ്പറമ്പ് പുഷ്പഗിരിക്ക് സമീപം മണാട്ടി റോഡിൽ പ്രവർത്തിച്ചുവരുന്ന കായ്ക്കാരൻ ചിപ്സ് ആന്റ് സ്വീറ്റ് സ്റ്റാളിന് തീപിടിച്ചത്.
കടപൂട്ടി വീട്ടിലേക്ക് പോകവെ തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ പ്രവർത്തകസമിതി അംഗം കെ.വി.ടി.ഗഫൂർ തീ പിടിക്കുന്നത് കാണുകയായിരുന്നു.
സ്റ്റാളിന്റെ അടുപ്പും സ്റ്റോക്ക് ചെയ്തിരിക്കുന്ന ചിപ്സ്, ഓയിൽ മറ്റു ഉപകരണങ്ങൾ എന്നിവയും കത്തി നശിച്ചു. കുറച്ചുകൂടി വൈകിയിരുന്നുവെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു.
No comments