Header Ads

ad728
  • Breaking News

    കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണു ആളപായമില്ല


    കോഴിക്കോട്: ഇന്നുണ്ടായ ശക്തമായ മഴയെത്തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പഴയ കെട്ടിടത്തിന്റെ ഭാഗമായ ക്ലോക്ക് ടവർ തകർന്നു വീണു.  കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലേക്കാണ് ക്ലോക്ക് ടവർ ഉൾപ്പെടുന്ന കെട്ടിടം തകർന്നു വീണത്.  അപകടസമയത്ത് പ്ലാറ്റ്‌ഫോമിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.  പ്രദേശത്ത് പെയ്യുന്ന കനത്ത മഴയാണ് അപകടത്തിന് കാരണമായത്. തകർന്നത് സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് അടക്കം പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

    2, 3 ഫ്ലാറ്റ് ഫോംകളിലൂടെയുള്ള ട്രെയിൻ യാത്ര പൂർണ്ണമായും തടസ്സപ്പെട്ടു.

     റെയിൽവേ അധികൃതർ സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728