Header Ads

ad728
  • Breaking News

    കള്ളാടി മണ്ണിടിച്ചില്‍: വീണ്ടും മൃതദേഹം കണ്ടെത്തി; മരണം ഏഴായി



    വയനാട് : കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണം ഏഴായി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് നാല് പേരുടെ മൃതദേഹം കണ്ടെത്തിയത്.
    ബിഹാർ സ്വദേശിമുഹമ്മദ് ഇമ്രാൻ, ഹിമാചല്‍പ്രദേശ് സ്വദേശി രാഹുല്‍ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.ദുരന്തത്തിന്റെ മൂന്നാംനാളില്‍, ഒന്നാമത്തെ സോണില്‍ നടത്തിയ പരിശോധനയിലാണ് ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാന്റെ മൃതദേഹം കണ്ടെത്തിയത്. എക്സ്കവേറ്റർ ഓപ്പറേറ്ററാണ് മുഹമ്മദ് ഇമ്രാൻ. മീനാക്ഷിപുഴയില്‍ നടത്തിയ തിരച്ചിലിലാണ് എൻജിനീയറായ ഹിമാചല്‍പ്രദേശ് സ്വദേശി രാഹുല്‍ ശർമയുടെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ നിന്നുതന്നെയാണ് ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരിയുടെ മൃതദേഹവും കണ്ടെടുത്തത്. കരാർ കമ്പനിയില്‍ സർവേയറാണ് അസറുദ്ദീൻ.തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. വരും മണിക്കൂറുകളില്‍ ഫയർഫോഴ്സിനൊപ്പം പുഴ കേന്ദ്രീകരിച്ച്‌ 20 അംഗ എൻ ഡി ആർ എഫ് സംഘം തിരച്ചില്‍ നടത്തും. കണ്ടെത്തിയ മൃതദേഹങ്ങള്‍ പോസ്റ്റുമോട്ടത്തിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച്‌ എംബാം നടപടികള്‍ക്ക് വിധേയമാക്കും. കള്ളാടിയിലെ ദുരന്തമേഖല പ്രതിപക്ഷനേതാവ് പിണറായി വിജയൻ സന്ദർശിച്ചു. ദുരിതാശ്വാസ ക്യാംപിലും പരുക്കേറ്റ് മേപ്പാടി വിംസ് ആശുപത്രിയില്‍ കഴിയുന്നവരെയും പ്രതിപക്ഷനേതാവ് സന്ദർശനം നടത്തി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728