വടകരയിൽ സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു
വടകര: നാദാപുരം റോഡ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തട്ടി പ്ലസ്ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കണ്ണൂക്കര മാടാക്കര സ്വദേശി അഭിനവ് ആണ് മരിച്ചത്. ഇരിങ്ങല്‍ കുഞ്ഞാലിമരക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു നാദാപുരം റോഡ് റെയില്‍വേ സ്റ്റേഷനില്‍ വച്ച് അപകടം സംഭവിച്ചത്. തലശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത്. അഭിനവിനൊപ്പം മറ്റ് മൂന്ന് കുട്ടികള്‍ കൂടിയുണ്ടായിരുന്നു.
മറ്റു മൂന്നു കുട്ടികളോടൊപ്പം സെല്‍ഫി എടുത്ത് കളിക്കുന്നതിനിടയില്‍ ട്രെയിന്‍ വരുന്ന സമീപത്തേക്ക് നീങ്ങിയ അഭിനവ്, അതിവേഗത്തിലെത്തിയ ഗുഡ്‌സ് ട്രെയിന്‍ തട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. അപകടവിവരമറിഞ്ഞ് ചോമ്പാല പോലിസും റെയില്‍വേ പോലിസും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
No comments