Header Ads

ad728
  • Breaking News

    തലശേരിയിൽ ആറുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് 9 വർഷം തടവും പിഴയും


    തലശ്ശേരിയിൽ കളിച്ചുകൊണ്ടിരിക്കു കയായിരുന്ന ആറ് വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയെ വിവിധ വകുപ്പു കൾ പ്രകാരം ഒൻപത് വർഷം തടവിനും 30,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു.
    തലശ്ശേരി എം.എം. റോഡിലെ ജി. സതീശനെയാണ് (42) തലശ്ശേരി അതിവേഗ സ്പെഷ്യൽ കോടതി ജഡ്ഡി എസ്. രശ്മി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം
    തടവ് അനുഭവിക്കണം. 

    2024 ഒക്ടോ ബർ 27-ന് വൈകീട്ട് തിരുവങ്ങാട് ആലമ്പത്ത് കളിക്കു കയായിരുന്ന കുട്ടിയെ കക്കൂസിലെത്തിച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. തലശ്ശേരി എസ്.ഐ. വി.വി. ദീപ്തിയാണ് കേ സെടുത്തത്. ഇൻസ്പെക്ടർമാരായ ടി.പി. രജീഷ്, ബിനു തോമസ് എന്നി വർ അന്വേഷണം നടത്തി. പ്രോസി ക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി എം ഭാസുരി ഹാജരായി

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728