Header Ads

ad728
  • Breaking News

    കണ്ണൂർ കോർപ്പറേഷനിലെ അസിസ്റ്റന്റ് എഞ്ചിനീയർ 15,000രൂപ കൈക്കൂലി പണവുമായി വിജിലൻസ് പിടിയിൽ.

    കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണൽ ഓഫീസിലെ താൽക്കാലിക ജീവനക്കാരനായ അസിസ്റ്റന്റ് എഞ്ചിനീയർ പി. മുഹമ്മദ് അസ്ലമിനെയാണ്

    കണ്ണൂർ വിജിലൻസ് ഡിവൈഎസ്പ‌ി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കൈക്കൂലിപ്പണവുമായി കൈയ്യോടെ പിടികൂടിയത്.

    ബിൽഡിംഗ് പെർമിറ്റിനുള്ള അപേക്ഷ പത്തുമാസത്തിലധികമായി വെച്ച് താമസിക്കുകയും തുടർന്ന് പെർമിറ്റ് അനുവദിക്കാൻ 20,000രൂപ കൈക്കൂലി ആവശ്യപ്പെടുകയും ആദ്യ ഗഡുവായ 15,000രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

    തിങ്കളാഴ്ച്ച വൈകിട്ട്

    കണ്ണൂർ ടൗണില കാൾടെക്സ‌സ് എന്ന സ്ഥലത്ത് പണവുമായി പരാതിക്കാരനോട് എത്താൻ ആവശ്യപ്പെടുകയും തുടർന്ന് വിജിലൻസ് ഡി വൈ എസ് പി നേതൃത്വത്തിൽ കെണിയൊരുക്കി പ്രതിയെ പിടികൂടുകയാണ് ചെയ്തത്. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728