Header Ads

ad728
  • Breaking News

    ബിസ്ക‌റ്റ് പാക്ക് തൂക്കിനോക്കിയപ്പോള്‍ 25 ഗ്രാം കുറവ് ; പാര്‍ലെ കമ്പനിക്ക് അരലക്ഷം രൂപ പിഴ വിധിച്ച്‌ കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷൻ

    _*കണ്ണൂർ*: 150 ഗ്രാം എന്ന് രേഖപ്പെടുത്തി വിറ്റ ബിസ്കറ്റ് പായ്ക്കറ്റില്‍ 125 ഗ്രാം മാത്രമാണെന്ന് കണ്ടെത്തിയതോടെ നിർമാതാക്കളായ പാർലെ ബിസ്കറ്റ് കമ്പനിയും വില്പനക്കാരായ ചക്കരക്കല്‍ മെട്രോ ഹൈപ്പർ മാർക്കറ്റും ചേർന്ന് 50,000 രൂപ നഷ്ടപരിഹാരം നല്‍കാൻ കണ്ണൂർ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ വിധി._

    _അഞ്ചരക്കണ്ടി കല്ലായിയിലെ ടി.പി.ആസിഖ് നല്‍കിയ പരാതിയിലാണ് കമ്മിഷൻ പ്രസിഡന്റ് രവി സുഷ, അംഗങ്ങളായ മോളിക്കുട്ടി മാത്യു, കെ.പി സജീഷ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്._

    _2024 ജൂലായ് 26നാണ് ചക്കരക്കല്ലിലെ മെട്രോ ഹൈപ്പർ മാർക്കറ്റില്‍നിന്ന് പരാതിക്കാരൻ 150 ഗ്രാം എന്ന് രേഖപ്പെടുത്തിയ പാർലെ 20-20 ബിസ്കറ്റ് വാങ്ങിയത്._ _സമീപത്തെ കടയില്‍ തൂക്കിയപ്പോള്‍ 125 ഗ്രാം മാത്രമാണെന്ന് മനസ്സിലായതോടെ കമ്മിഷനെ സമീപിച്ചു._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728