Header Ads

ad728
  • Breaking News

    മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു: പ്രിയദര്‍ശിനി പദ്ധതി ഉദ്ഘാടനത്തിനിടെ അപ്രതീക്ഷിത സംഭവം


    കെഎസ്‌ആർടിസിയിലെ പുതിയ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'യുടെ കൊല്ലത്തെ ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറി.സൗജന്യ യാത്ര ആരംഭിച്ചതിന്റെ ആഘോഷമായി പ്രവർത്തകർ വിതരണം ചെയ്ത പായസം അബദ്ധവശാല്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ വീഴുകയായിരുന്നു.

    തിരുവനന്തപുരം തമ്പാനൂർ കെഎസ്‌ആർടിസി കോംപ്ലക്സില്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തതോടെയാണ് സംസ്ഥാനത്തുടനീളം ‘പ്രിയദർശിനി’ ബസുകള്‍ നിരത്തിലിറങ്ങിയത്. സ്ത്രീകള്‍ക്കും ട്രാൻസ്ജെൻഡറുകള്‍ക്കും സൗജന്യയാത്ര ഉറപ്പാക്കുന്ന ഈ പദ്ധതി, തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ നടപ്പിലാക്കുന്നത്.ഈ പദ്ധതി സ്ത്രീകള്‍ക്ക് നല്‍കുന്ന ഔദാര്യമല്ലെന്നും, അവരുടെ സാമ്പത്തിക സ്വാശ്രയത്വത്തിനും സാമൂഹിക മുന്നേറ്റത്തിനും വഴിയൊരുക്കുന്ന സുപ്രധാന ചുവടുവെപ്പാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് അഭിമാനത്തോടെ യാത്ര ചെയ്യാമെന്നും, ഈ ബസുകള്‍ തങ്ങളുടേതാണെന്ന് അവർക്ക് പറയാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728