Header Ads

ad728
  • Breaking News

    പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ

    *തിരുവനന്തപുരം:*  ഇന്ത്യയെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് നാളെ (ജൂൺ 28 ഞായറാഴ്ച) നടക്കും. ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരനാണ് ഇക്കാര്യം നേരത്തെ അറിയിച്ചത്. പരിപാടിയുടെ ക്രമീകരണങ്ങൾ പൂർത്തിയായതായും നാളെ തന്നെ അഞ്ചുവയസ്സിന് താഴെയുളള എല്ലാ കുഞ്ഞുങ്ങൾക്കും ഓരോ ഡോസ് തുള്ളിമരുന്ന് നൽകുന്നുവെന്ന് ഉറപ്പുവരുത്താൻ എല്ലാ മാതാപിതാക്കളും രക്ഷാകർത്താക്കളും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ ജൂൺ 28 (നാളെ) ഞായറാഴ്ച രാവിലെ 8ന് നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ അധ്യക്ഷത വഹിക്കും, ഡോ. ശശി തരൂർ എംപി, തിരുവനന്തപുരം കോർപറേഷൻ മേയർ വി വി രാജേഷ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും. സംസ്ഥാനത്ത് അഞ്ചുവയസ്സിന് താഴെയുള്ള 19,80,224 കുട്ടികൾക്കാണ് ഇത്തവണ തുള്ളിമരുന്ന് നൽകുക. പൾസ് പോളിയോ ദിനത്തിൽ ബൂത്തുകളിൽ എത്താത്ത കുഞ്ഞുങ്ങൾക്ക് ജൂൺ 29, 30 തിയതികളിൽ വീടുകളിലെത്തി വാക്സ‌ിൻ നൽകുന്നതാണ്

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728